Wednesday, May 9, 2007

കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചുപെണ്ണേ കുയിലാളെ
കൊട്ടുവേണം കുഴല്‍ വേണംകുരവ വേണം!
വരവേല്‍ക്കാനാളു വേണം !കൊടിതോരണങ്ങള്‍ വേണം!
വിജയശ്രീലാളിതരായ്‌ വരുന്നു ഞങ്ങള്‍ !
കറുത്ത ചിറകുവച്ചോ-രരയന്നക്കിളി പോലെ!
കുതിച്ചു കുതിച്ചുപായും കുതിര പോലെ!
തോല്‍വി എന്തെന്നറിയാത്ത തലതാഴ്‌ത്താനറിയാത്ത“കാവാലം ചുണ്ടനിതാജയിച്ചു വന്നൂ!”
പമ്പയിലെ പൊന്നോളങ്ങള്‍ഓടിവന്നു പുണരുന്നു !
തങ്കവെയില്‍ നെറ്റയിന്മേല്‍പൊട്ടു കുത്തുന്നൂ!
തെങ്ങോലകള്‍ പൊന്നോലകള്‍മാടിമാടി വിളിക്കുന്നൂ!
തെന്നല്‍ വന്നു വെഞ്ചാമരംവീശിതരുന്നു!
“ചമ്പക്കുളം പള്ളിക്കൊരു വള്ളംകളിപ്പെരുന്നാള്!”
അമ്പലപ്പുഴയിലൊരുചുറ്റുവിളക്ക്‌!
കരുമാടിക്കുട്ടനിന്ന്:പനിനീര്‍ക്കാവടിയാട്ടം!
കാവിലമ്മക്കിന്നു രാത്രി ഗരുഡന്‍തൂക്കം‌! (കുട്ടനാടന്‍...)

No comments: