Tuesday, May 8, 2007

കാന്താ..ഞാനും വരും..

കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍‍കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍മഠവും കുളവും കാണണം കാന്താ..മഠത്തിലെ വരവൊന്ന് കാണണം കാന്താ..കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍മദ്ധളമെനിക്കൊന്ന് കാണണം കാന്താ..മദ്ധളമേലൊന്ന് മുട്ടണം കാന്താ..കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍ചെണ്ടയെനിക്കൊന്ന് കാണണം കാന്താ..ചെണ്ടക്കോലെടുത്തൊന്ന് കൊട്ടണം കാന്താ..കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍ഇലഞ്ഞിയും തറയും കാണണം കാന്താ..ഇലഞ്ഞിത്തറ മേളം കേള്‍ക്കണം കാന്താ..കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍ആനയെനിക്കൊന്ന് കാണണം കാന്താ..ആനപ്പുറത്തൊന്ന് കയറണം കാന്താ..കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍തെക്കേ ഗോപുരം കാണണം കാന്താ..തെക്കോട്ടിറക്കവും കാണണം കാന്താ..കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍കുടമാറ്റമെനിക്കൊന്ന് കാണണം കാന്താ..മുത്തുക്കുടയെടുത്തതിലൊന്ന് മാറണം കാന്താ..കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍വെടിക്കെട്ട് എനിക്കൊന്ന് കാണണം കാന്താ..തിരിയെടുത്തതിലൊന്ന് കൊളുത്തേണം കാന്താ..കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

4 comments:

ബൈജു said...

പൊളപ്പനായിട്ടുണ്ട്‌ ഒരു 2 ഗ്ലാസടിച്ച സ്പീലിങ്ഗ്‌.....

Kappen said...

ലഹരികുറയ്ക്കൂ, കരളിനെ സ്നേഹിക്കൂ
അമിത മദ്യപാനം കുടുംബ ബന്ധത്തെ ക്ഷയിപ്പിക്കുംപോലെ സ്വജീവനും അപകടമാണ്.

ശരീരത്തിലെ വിഷാംശങ്ങള്‍ ശുദ്ധീകരിക്കുന്ന ഗ്രന്ഥിയാണ് കരള്‍. കരളിന്‍റെ പ്രവര്‍ത്തനം നിലച്ചാല്‍ അത് ശരീര പ്രവര്‍ത്തനങ്ങളെ ഒന്നടങ്കം ബാധിക്കും. കരളിനെ ബാധിക്കാവുന്ന ഗുരുതരമായ ഒരു രോഗമാണ് സിറോസിസ് അഥവാ കരള്‍ വീക്കം.

അമിത മദ്യപാനമാണ് സിറോസിസിനു മുഖ്യ കാരണം. കരളിലെ കോശങ്ങള്‍ നശിച്ച് കരള്‍ വീക്കവും പഴുപ്പും ഉണ്ടാവുന്ന രോഗാവസ്ഥയാണ് സിറോസിസ്. സിറോസിസ് ബാധിക്കുന്നതോടെ കരളിന്‍റെ സ്വാഭാവിക പ്രവര്‍ത്തനം തടസ്സപ്പെടുകയും ശരീരത്തിലെ മാലിന്യങ്ങള്‍ ശുദ്ധീകരിക്കാതെ കിടക്കുകയും ചെയ്യും.

സിറോസിസ് ഗുരുതരമാവുന്നതോടെ രോഗി അബോധാവസ്ഥയില്‍ എത്തുകയും മരണം സംഭവിക്കുകയും ചെയ്യും. അടിവയറ്റില്‍ വേദന, ആന്തരിക രക്തസ്രാവം, മഞ്ഞപ്പിത്തം, ഛര്‍ദ്ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

രക്തം, കഫം, മൂത്രം എന്നിവയുടെ പരിശോധനയിലൂടെ രോഗ നിര്‍ണ്ണയം നടത്താ‍വുന്നതാണ്. മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കി കരളിന് വിശ്രമം നല്‍കുന്നത് രോഗമുക്തിക്ക് സഹായിക്കും.

ബൈജു said...

മഹാനേ തനിക്കെപ്പള സീറോസിസ്‌ പിടിപെട്ടതു ?

ബൈജു said...

"....കരളിനെ സ്നേഹിക്കൂ
അമിത മദ്യപാനം കുടുംബ ബന്ധത്തെ ക്ഷയിപ്പിക്കുംപോലെ സ്വജീവനും അപകടമാണ്"

അപ്പൊ സജീവനോടു പറഞ്ഞാല്‍ പൊരേ ഇതൊക്കെ.....